

വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തേൻകുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ടോൾ പ്ലാസ കഴിഞ്ഞ് 200 മീറ്റർ ദൂരത്താണ് അപകടം സംഭവിച്ചത്.
ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് ഉണ്ണികൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരിന്നു. ലോറിയുടെ ടയർ ഉണ്ണികൃഷ്ണന്റെ തലയിലൂടെ കയറിയാണ് ദാരുണാന്ത്യം സംഭവിച്ചത്. നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് വാണിയംപാറയിൽ വച്ച് പിടികൂടി വടക്കഞ്ചേരി പൊലീസിൽ ഏൽപ്പിച്ചു.