കാസര്‍ഗോഡ് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു

സ്‌കൂളില്‍ ഓണാഘോഷ പരിപാടി നടക്കുന്നതിനാൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല
കാസര്‍ഗോഡ് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു
Published on: 
Updated on: 

കാസര്‍ഗോഡ് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു. നിലേശ്വരം സ്വദേശി വിദ്യക്കാണ് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് പാമ്പ് കടിയേറ്റത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്ന് സ്‌കൂളില്‍ ഓണാഘോഷ പരിപാടി നടക്കുന്നതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

News Malayalam 24x7
newsmalayalam.com