16 വയസിന് താഴെയുള്ളവരെ രാത്രി 11 മണിക്ക് ശേഷം തിയേറ്ററുകളിൽ സിനിമ കാണാൻ അനുവദിക്കരുത്; നിർദേശവുമായി തെലങ്കാന ഹൈക്കോടതി

പ്രായപൂർത്തിയാകാത്തവരെ വൈകിയുള്ള സമയങ്ങളിൽ സിനിമ കാണാൻ അനുവദിക്കരുതെന്നും കോടതി പറഞ്ഞു
16 വയസിന് താഴെയുള്ളവരെ രാത്രി 11 മണിക്ക് ശേഷം തിയേറ്ററുകളിൽ സിനിമ കാണാൻ അനുവദിക്കരുത്; നിർദേശവുമായി തെലങ്കാന ഹൈക്കോടതി
Published on

16 വയസ്സിന് താഴെയുള്ള കുട്ടികളെ രാത്രി 11 മണിക്ക് ശേഷം തിയേറ്ററുകളിൽ സിനിമ കാണാൻ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി.
ഇത് സംബന്ധിച്ച് സർക്കാരിന് കോടതി നിർദേശം നൽകി. 16വയസ്സിന് താഴെയുള്ള കുട്ടികളെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും രാത്രി 11 മണിക്ക് ശേഷമുള്ള ഷോ കാണാൻ അനുവദിക്കരുത്. രാവിലെ 11 മണിക്ക് മുമ്പുള്ള സമയത്തും ഈ നിർദേശം ബാധകമാണ്. നിർദേശം സംബന്ധിച്ച അഭിപ്രായങ്ങൾ ബന്ധപ്പെട്ടവരോട് ചോദിക്കണമെന്നും, അതിന് ശേഷമുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.



രാം ചരൺ നായകനാകുന്ന 'ഗെയിം ചേഞ്ചർ' ഉൾപ്പെടെയുള്ള സിനിമകളുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്തവരെ വൈകിയുള്ള സമയങ്ങളിൽ സിനിമ കാണാൻ അനുവദിക്കരുത്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിക്കാരനായ വിജയ് ഗോപാലിൻ്റെ അഭിഭാഷകൻ വാദിച്ചു.

'പുഷ്പ-2' ൻ്റെ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ മകന് ഗുരുതരമായി പരിക്കേൽക്കേണ്ടി വന്ന സാഹചര്യത്തിൽ, തീയേറ്ററുകളിൽ പ്രായപൂർത്തിയാകാത്തവരുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് സർക്കാർ അടിയന്തിര തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com