
ജമ്മുവിൽ ഭീകരർ തട്ടിക്കൊണ്ട് പോയ സൈനികൻ കൊല്ലപ്പട്ടു. നൌഗാം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറിൽ ആർമിയിലെ ജവാനായിരുന്നു അദ്ദേഹം. മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെടുത്തു. ഇന്നലെയോടെയാണ് സൈനികനെ കാണാതായ വിവരം പുറത്തു വരുന്നത്.
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നിന്നാണ് സൈനിക ഉദ്യോഗസ്ഥനെ കാണാതായത്. അനന്ത്‌നാഗിലെ ഉത്രാസൂവിലെ സാംഗ്ലാൻ വന മേഖലയിൽ നിന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് സൈനികരെ യാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒരാൾ രക്ഷപ്പെട്ട് തിരികെയെത്തിയിരുന്നു.