"രക്ഷപ്പെടുത്തിയതിന് കോസ്റ്റ് ഗാർഡിന് നന്ദി"; മുങ്ങിയ കപ്പലിലെ ജീവനക്കാരെ കൊച്ചിയിലെത്തിച്ചു

യന്ത്രത്തകരാറും, കാലാവസ്ഥയുമാണ് കപ്പൽ തകരാൻ കാരണമെന്ന് കപ്പലിൻ്റെ ക്യാപ്റ്റൻ പറഞ്ഞു
"രക്ഷപ്പെടുത്തിയതിന് കോസ്റ്റ് ഗാർഡിന് നന്ദി"; മുങ്ങിയ കപ്പലിലെ ജീവനക്കാരെ കൊച്ചിയിലെത്തിച്ചു
Published on

കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എംഎസ്‌സി എലിസ 3 കപ്പലിലെ എല്ലാ ജീവനക്കാരേയും രക്ഷപ്പെടുത്തി. ജീവനക്കാരെയെല്ലാം കൃത്യസമയത്ത്  രക്ഷപ്പെടുത്തിയ  കോസ്റ്റ് ഗാർഡിന് ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു.  ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ അർണിവേഷ് എന്ന ചെറുക്കപ്പലിൽ ആണ് നാവികസേനാ ഉദ്യോഗസ്ഥരെ കൊച്ചിയിലെത്തിച്ചത്.

ഇന്ന് രാവിലെയോടെയാണ് കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ എംഎസ്‌സി എലിസ 3 കപ്പൽ മുങ്ങിയത്. യന്ത്രത്തകരാറും, കാലാവസ്ഥയുമാണ് കപ്പൽ തകരാൻ കാരണമെന്ന് കപ്പലിൻ്റെ ക്യാപ്റ്റൻ പറഞ്ഞു. കോസ്റ്റ് ഗാർഡിൻ്റെ രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ പടരാനുള്ള ശ്രമം തടയുകയാണ്. കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന ്20 നോട്ടിക്കൽ കിലോമീറ്ററിനകത്ത് ആരും മത്സബന്ധനത്തിന് പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെയാണ് കപ്പൽ ചരിഞ്ഞ് അപകടകാരികളായ രാസവസ്തുക്കൾ കടലിൽ പതിച്ചത്.


മറൈൻ ഗ്യാസ് ഓയിൽ,വിഎൽഎസ്എഫ്ഒ (വേരി ലോ സൾഫർ കണ്ടൻ്റുള്ള ഓയിൽ) എന്നീ രാസവസ്തുക്കളാണ് കടലിൽ പതിച്ചത്. ഇതിനെത്തുടർന്ന് കേരളാ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. കാർഗോ കേരളാ തീരത്ത് വന്നടിയാൻ സാധ്യത ഉണ്ടെന്നും, ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അടുത്തേക്ക് പോകുകയോ തൊടുകയോ ചെയ്യരുതെന്ന നിർദേശവും അധികൃതർ നൽകിയിരുന്നു.  അസ്വാഭാവികമായ എന്തെങ്കിലും പൊതുജനങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ 112 ൽ വിളിച്ച് വിവരം അറിയിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.



ഇത്തരം വസ്തുക്കളിൽ നിന്ന് ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.



ഇന്ന് രാവിലേയും കാർഗോ അടങ്ങിയ കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചിരുന്നു. കപ്പലിനെ പൂർവ്വ സ്ഥിതിയിലാക്കാൻ നാവിക സേനയും,തീരസംരക്ഷണ സേനയും പരമാവധി പരിശ്രമിച്ചെങ്കിലും അത് പൂർണമായും മുങ്ങുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 പേരിൽ 21 പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.ഇന്ന് രാവിലെ ക്യാപ്റ്റൻ അടക്കമുള്ളവരെ കപ്പലിൽ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു.


കപ്പലിലെ കണ്ടെയ്നറുകൾ പുറമെ എത്തിക്കാനും പുറം കടലിലെ അപകട സാധ്യത ഇല്ലാതാക്കാനുമുള്ള ഉത്തരവാദിത്വം എംഎസ്‌സി എൻസയുടെ ഉടമകൾക്കായിരിക്കുമെന്ന് നാവിക സേന പിആർഒ അതുൽപിള്ള അറിയിച്ചു. കൊച്ചിയുടേയോ അലപ്പുഴയുടേയോ തീരങ്ങളിൽ കണ്ടെയ്നർ അടക്കുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com