'99 ദിവസത്തെ ആരാധനയുടെ നിമിഷങ്ങള്‍'; പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു തരുണ്‍ മൂര്‍ത്തി

'ഷണ്‍മുഖം' എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്
'99 ദിവസത്തെ ആരാധനയുടെ നിമിഷങ്ങള്‍'; പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു തരുണ്‍ മൂര്‍ത്തി
Published on

മലയാള സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'L360'. മലയാളത്തിലെ മികച്ച യുവ സംവിധായകരില്‍ ഒരാളും സംസഥാന അവാര്‍ഡ് ജേതാവും കൂടിയായ തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമ ആയ ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള പാക്കപ്പ് ചിത്രങ്ങള്‍ക്കൊപ്പം തരുണ്‍ സോഷ്യല്‍ മീഡിയയില്‍ '99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍' എന്ന് കുറിച്ചിരിക്കുകയാണ്. ഇത് കൂടാതെ 'L360' ന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നും കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ 8 ന് പുറത്തുവരുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.


'ഷണ്‍മുഖം' എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ആരാധകരുടെ പ്രിയ ജോഡിയായി ഇരുവരും എത്തുന്ന ചിത്രം കൂടിയാണിത്. മാമ്പഴക്കാലമാണ് ശോഭനയും മോഹന്‍ലാലും ഒന്നിച്ചെത്തിയ അവസാന ചിത്രം.

ഒരു ഇടവേളയ്ക്കു ശേഷം സാധാരണക്കാരന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് 'L360'.

ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com