കുഞ്ഞിന് പാൽ നൽകിയില്ല; കൊല്ലത്ത് 19കാരിയായ അമ്മയ്ക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം

കാലും കൈയ്യും കെട്ടിയിട്ടാണ് യുവതിയെ ഭർതൃവീട്ടുകാർ മർദിച്ചത്
കുഞ്ഞിന് പാൽ നൽകിയില്ല; കൊല്ലത്ത് 19കാരിയായ അമ്മയ്ക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം
Published on

കുഞ്ഞിന് പാൽ നൽകിയില്ലെന്ന് ആരോപിച്ച് 19 കാരിയായ അമ്മയ്ക്ക് ഭർതൃവീട്ടുകാരുടെ ക്രൂര മർദനം. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ആക്രമണത്തിന് ഇരയായത്.

ALSO READ: മാമി തിരോധാനക്കേസ് സിബിഐക്ക് വിടും; ഡിജിപിക്ക് റിപ്പോർട്ട് കൈമാറി അന്വേഷണം സംഘം

കാലും കൈയ്യും കെട്ടിയിട്ടാണ് യുവതിയെ ഭർതൃവീട്ടുകാർ മർദിച്ചത്. പ്രസവം കഴിഞ്ഞിട്ട് 27 ദിവസം കഴിഞ്ഞ ശേഷമായിരുന്നു സംഭവം. ആക്രമണത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവുണ്ട്. ഭർത്താവും, ഭർത്താവിൻ്റെ സഹോദരനുo, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് യുവതിയെ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com