
നിയന്ത്രണം തെറ്റിയ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ചാലക്കുടി അണ്ണല്ലൂർ പറയൻത്തോട് പാലത്തിന് സമീപത്താണ് നിയന്ത്രണം തെറ്റി കാർ തോട്ടിലേക്ക് മറിഞ്ഞത്. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പുറത്തെടുത്തത്. നിസാര പരിക്കേറ്റ കാർ യാത്രക്കാരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കൂട്ട് വീട്ടിൽ രാമകൃഷ്ണൻ, ഭാര്യ സുഭദ്ര, കൊച്ചുമകൻ അക്ഷയ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മാലിന്യം പിടികൂടാൻ സ്ഥാപിച്ച ക്യാമറ കണ്ട് പോലീസ് ക്യാമറയാണെന്ന് തെറ്റിദ്ധരിച്ച് സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിക്കുന്നതിനിടയായിരുന്നു അപകടമുണ്ടായത്.