
കൊല്ലം ചിതറയിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. മടത്തറ സ്വദേശി ഷിഹാവിന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തിയത്. മടത്തറയിൽ നിന്ന് കടയ്ക്കലിലേക്ക് പോയികൊണ്ടിരുന്ന കാറിനാണ് തീ പിടിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു.
ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.