
കൂത്തുപറമ്പ് സമര നായകൻ പുഷ്പൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് ജന്മനാടായ കണ്ണൂർ ചൊക്ലിയിൽ നടക്കും. കോഴിക്കോട്ട് നിന്നു മൃതദേഹം കണ്ണൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് പാനൂർ മേഖലയിൽ സിപിഎം ഹർത്താൽ നടത്തും.
Also Read: കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ നിര്യാണം; തലശ്ശേരി, കൂത്തുപറമ്പ് നിയോജകമണ്ഡലങ്ങളിൽ നാളെ സിപിഎം ഹർത്താൽ
രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് പുഷ്പൻ്റെ ഭൗതിക ശരീരം വിലാപയാത്രയായി തലശേരിയിൽ കൊണ്ടുപോകും. എലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, പയ്യോളി, വടകര, നാദാപുരം റോഡ്, മാഹി, മാഹി പാലം, പുന്നോൽ വഴി രാവിലെ 10ന് തലശേരിയിലെത്തിക്കുന്ന മൃതദേഹം, തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. 12 മണി മുതൽ 4.30 വരെ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനമുണ്ടാകും. തുടർന്ന് സിപിഎം ചൊക്ലി ലോക്കൽ കമ്മിറ്റി വാങ്ങിയ സ്ഥലത്ത് സംസ്കാരം നടക്കും.
Also Read: പുഷ്പനെ അറിയാമോ..ഞങ്ങടെ പുഷ്പനെ അറിയാമോ? വിട വാങ്ങിയത് കേരളത്തിലെ പാർട്ടി പ്രവർത്തകർ നെഞ്ചേറ്റിയ രണഗാഥയിലെ രക്തപുഷ്പം
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുഷ്പൻ്റെ ആരോഗ്യ നില, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയായിരുന്നു മരണം.