
ഡൽഹിയിലെ കരോൾ ബാഗിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. അപകടത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു സെന്‍ട്രല്‍ ഡല്‍ഹിയിലെ ബാപ്പ നഗറിലുള്ള ഇരുനില കെട്ടിടം തകര്‍ന്നു വീണത്.
കെട്ടിടം പഴകിയതാണെന്നും കെട്ടിടത്തിൻ്റെ മോശം അവസ്ഥയെക്കുറിച്ച് ഉടമയെ അറിയിച്ചിരുന്നതായും ബാപ്പ നഗർ നിവാസികൾ പറഞ്ഞു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഉടമ കണ്ടില്ലെന്ന് നടിച്ചതായും പ്രദേശവാസികൾ ആരോപിച്ചു.ഇടുങ്ങിയ പാതയ്‌ക്കരികിലാണ് കെട്ടിടം സ്ഥിതി ചെയ്കിരുന്നത് എന്നത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കി.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് നിയുക്ത മുഖ്യമന്ത്രി അതിഷി മർലേന അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച അതിഷി മർലേന കെട്ടിട ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.