
തൃക്കാക്കര നഗരസഭാ കാര്യാലയത്തിന്റെ പ്രവര്‍ത്തനം പുതിയ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റാനുള്ള ധനകാര്യ സ്ഥിരം സമിതിയുടെ തീരുമാനം വിവാദത്തില്‍. മാര്‍ക്കറ്റ് കോംപ്ലക്‌സിലെ കടമുറികള്‍ ലേലത്തിനെടുക്കാന്‍ ആരും എത്താത്ത സാഹചര്യത്തിലാണ് നഗരസഭാ കാര്യാലയത്തിന്റെ പ്രവര്‍ത്തനം പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
രണ്ടുതവണ കൂടി ലേലം ചെയ്യാനായി ടെണ്ടര്‍ ക്ഷണിക്കാനാണ് തീരുമാനം. പുനര്‍ ലേലത്തില്‍ കടമുറികള്‍ക്ക് ആവശ്യക്കാരില്ലാതെ വന്നാല്‍ നഗരസഭാ കാര്യാലയത്തിന്റെ പ്രവര്‍ത്തനം മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും. എന്നാല്‍ ഈ തീരുമാനം ഇക്കാര്യത്തില്‍ നഗരസഭ ഉടനടി തീരുമാനം എടുക്കുന്ന കാര്യം ആലോചിട്ടില്ലെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണിപ്പിള്ള പറഞ്ഞു.
അതേസമയം, കടമുറികള്‍ സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് നഗരസഭ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ പരിഗണിച്ചതായിരുന്നെന്ന് തൃക്കാക്കര നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ എ.എ.ഇബ്രാഹിംകുട്ടി പറഞ്ഞു. ഇത് നടപ്പാക്കാതെയാണ് ധനകാര്യ കമ്മിറ്റി ഓഫീസ് മാറ്റി സ്ഥാപിക്കുന്ന കാര്യം ശുപാര്‍ശ ചെയ്യുന്നത്. കാക്കനാട് ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സും നഗരസഭ ഓഫീസ് നിര്‍മാണവും പരിഗണനയിലാണെന്നും എ.എ. ഇബ്രാഹിംകുട്ടി പറഞ്ഞു.