ഇറാനിൽ ഇസ്രയേലിൻ്റെ തിരിച്ചടി പ്രവചനാതീതം; ആശങ്കയിൽ പശ്ചിമേഷ്യ

യുദ്ധത്തിന് പുറമെ സൈബർ, സാമ്പത്തിക ആക്രമണങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.
ഇറാനിൽ ഇസ്രയേലിൻ്റെ തിരിച്ചടി പ്രവചനാതീതം; ആശങ്കയിൽ പശ്ചിമേഷ്യ
Published on


ഇസ്രയേലിൽ മിസൈലാക്രമണങ്ങൾ നടത്തിയതിന് പിന്നാലെ ഇറാൻ ഖേദിക്കേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. പലസ്തീനിലും ലബനനിലും നരവേട്ട നടത്തുന്ന ഇസ്രയേൽ ഏതുരൂപത്തിലാകും ഇറാനെ തിരിച്ചടിക്കുക എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഇറാൻ ആക്രമിക്കപ്പെടുകയാണെങ്കിൽ എണ്ണപ്പാടങ്ങളിൽ മാത്രമല്ല, ആണവ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയേക്കുമെന്ന കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്. യുദ്ധത്തിന് പുറമെ സൈബർ, സാമ്പത്തിക ആക്രമണങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.

ഇറാനും ഇസ്രയേലും നേർക്കുനേർ വരുമ്പോൾ ചോദ്യചിഹ്നമാകുന്നത് പശ്ചിമേഷ്യൻ ഭാവിയാണ്. നിലവിലെ സംഘർഷങ്ങളിൽ തന്നെ പതറിയിരിക്കുന്ന പശ്ചിമേഷ്യയെ, കൂടുതൽ താറുമാറുക്കുന്ന യുദ്ധമായി ഇത് മാറുമോയെന്നുള്ള ആശങ്കയും വർധിക്കുകയാണ്. ഇറാൻ്റെ എണ്ണപ്പാടങ്ങൾ ആക്രമിക്കുന്ന തരം നീക്കങ്ങൾ പശ്ചിമേഷ്യയെയാകെ  പ്രഹരമേൽപ്പിക്കും എന്നുള്ളത് കണ്ടറിയണം.

ഇറാൻ്റെ എണ്ണപ്പാടങ്ങളിൽ മാത്രമല്ല, ആണവ കേന്ദ്രങ്ങളിലും ഇസ്രയേൽ ആക്രമണം ഉണ്ടാകാനിടയുണ്ട്. വലിയ സൈബർ, സാമ്പത്തിക ആക്രമണത്തിനും സാധ്യതയെന്നും വിലയിരുത്തലുണ്ട്. ഏപ്രിൽ 19ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളെ ചെറുക്കാൻ ഇറാന് സാധിച്ചിരുന്നില്ല. തിരിച്ചടിക്കുമെന്ന് ആയത്തൊള്ള ഖമേനിയും വ്യക്തമാക്കിയിരുന്നു. ഇറാൻ്റെ സൈനിക- സാമ്പത്തിക മേഖലയെ ഇറാൻ ലക്ഷ്യം വെച്ചേക്കാം.

ഇസ്രയേൽ ആക്രമണം ഇറാൻ്റെ ഭൂഗർഭ മിസൈൽ, ഡ്രോൺ ബേസ് ക്ലസ്റ്റർ ആക്രമിക്കപ്പെട്ടേക്കാം. ടെഹ്‌റാൻ, പേർഷ്യൻ ഉൾക്കടലിലെ തുറമുഖങ്ങൾ, ഇറാനിയൻ വ്യോമ പ്രതിരോധ താവളങ്ങളടക്കം 11 ലക്ഷത്തോളം സൈനികർ ഇറാനിലുള്ളത്. ഏകദേശം ആറു ലക്ഷത്തോളം സൈനികർ ഇസ്രായേലിലും. ഡ്രോൺ, മിസൈൽ കാര്യത്തിൽ ഇറാനാണ് മുൻതൂക്കമെങ്കിലും സാങ്കേതികപരമായുള്ള അമേരിക്കൻ പിന്തുണ ഇസ്രയേലിന് ബലമാണ്.

എണ്ണ ഉൽപ്പാദക ഭീമനായ ഇറാൻ്റെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ നോട്ടമിട്ടാൽ, ഇറാനെ സാമ്പത്തികമായി തകർക്കാൻ ഇതിലൂടെ സാധിക്കും. ഇതിനോടകം ക്രൂഡ് ഓയിൽ വില വർധിച്ചുകഴിഞ്ഞു. ഇറാൻ ഒരു ആണവ രാഷ്ട്രമല്ലെങ്കിലും 90 മുതൽ 400 വരെ ന്യൂക്ലിയർ വാർ ഹെഡുകൾ ഇറാനിലുണ്ട്. അമേരിക്കയുടെ സഹായമില്ലാതെ ആണവകേന്ദ്രം ആക്രമിക്കാൻ ഇസ്രയേലിന് സാധിക്കില്ല. ഇസ്രയേലിൻ്റെ ആക്രമണം ഏത് വഴിയായിരിക്കും എന്നുള്ളത് പ്രവചനാതീതമാണ്. ഇറാന് പിന്തുണയുമായി ഹമാസും ഹിസ്‌ബുള്ളയും ഹൂതികളുമുണ്ട്. യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയ്‌ക്കൊപ്പമുള്ള ഇറാനെ പുടിൻ കൈവിടാനുള്ള സാധ്യതയും കുറവാണ്. ചുരുക്കിപ്പറഞ്ഞാൽ പശ്ചിമേഷ്യയുടെ ഭാവി ഇസ്രയേലിൻ്റെ തിരിച്ചടിയുടെ കനം അനുസരിച്ച് തീരുമാനിക്കപ്പെടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com