
ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ദി ഗോട്ട്' എന്ന തമിഴ് ചിത്രത്തിൻ്റെ ടീസറെത്തി. സ്പൈ ആയി നിരവധി അന്താരാഷ്ട്ര അസൈൻമെൻ്റുകൾ വിജയകരമായി പൂർത്തിയാക്കിയ ഗാന്ധി എന്ന കഥപാത്രമായും അദ്ദേഹത്തിൻ്റെ മകനായും ഇരട്ട വേഷങ്ങളിലാണ് വിജയ് സിനിമയിൽ തിളങ്ങുന്നത്. ദളപതിയുടെ മുൻകാല സിനിമകൾക്ക് സമാനമായി ആക്ഷൻ-ഫാമിലി എൻ്റർടെയ്നറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
2024 സെപ്റ്റംബര്‍ 5നാണ് ചിത്രം തിയേറ്ററിലെത്തുക. 2.51 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്. വെങ്കിട്ട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. ഇന്ന് വൈകുന്നേരം ചിത്രത്തിലെ അടുത്ത ഗാനം പുറത്തിറങ്ങു. കെ ചന്ദ്രുവും എഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. പ്രഭു ദേവ, പ്രശാന്ത്, സ്‌നേഹ, ലൈല, ജയറാം, വൈഭവ്, യോഗി ബാബു, അജ്മല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. എജിഎസ് എന്റര്‍ടെയ്ൻമെന്‍റ് ആണ് ചിത്രം നിര്‍മിക്കുന്നത്. ലിയോയാണ് അവസാനമായി റിലീസ് ചെയ്ത വിജയ്‌യുടെ ചിത്രം. ലോകേഷ് കനകരാജ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. വീഡിയോ കാണാം...