NEWSROOM
ഗവർണറുടെ ഷാളിലേക്ക് തീ പടർന്നു; അപകടം പുഷ്പാർച്ചനയ്ക്കിടെ
നിലവിളക്കിൽ നിന്നുമാണ് തീ പിടിച്ചത്
പൊതു പരിപാടിക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഷാളിന് തീ പടർന്നു. ശബരി ആശ്രമത്തിൽ പുഷ്പാർച്ചന നടത്തുമ്പോഴാണ് സംഭവം. നിലവിളക്കിൽ നിന്നുമാണ് തീ പിടിച്ചത്.
സംഭവത്തെ തുടർന്ന് ഗവർണർക്ക് അപകടമൊന്നും ഉണ്ടായിട്ടില്ല. സംഘാടകർ അതിവേഗം തീയണക്കുകയായിരുന്നു.

