ദ ഗ്രേറ്റ് വെയിറ്റ് ഈസ് ഓവർ... റോക്ക് മ്യൂസിക്ക് വേദികളിലേക്ക് ഒയാസിസ് വീണ്ടും എത്തുന്നു

1991ൽ ലണ്ടനിലാണ് ഒയാസിസ് എന്ന ബ്രിട്ടീഷ് റോക്ക് ബാൻഡ് രൂപം കൊള്ളുന്നത്. ഇവരുടെ ഓരോ ആൽബത്തിന് വേണ്ടിയും ലോകം കാത്തിരുന്നു
skynews-oasis-gallagher_4688279
skynews-oasis-gallagher_4688279
Published on

തൊണ്ണൂറുകളിൽ ഇംഗ്ലണ്ടിനെയും ലോകത്തെയും റോക്ക് മ്യൂസിക്കിൽ ആവേശത്തിലാഴ്ത്തിയ ഒയാസിസ് ബാൻഡ് വീണ്ടും ഒന്നിക്കുന്നു. 2009ൽ പിരിഞ്ഞുപോയ സംഘം വീണ്ടും ഗ്യാലറികളെ കൈയ്യടിപ്പിക്കാനായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഒയാസിസ് എന്ന യു.കെ ബാൻഡിൻ്റെ മുതൽക്കൂട്ടാണ് 90കളിലെ ഇടിവെട്ട് ആൽബങ്ങൾ. ഒരു ദശകത്തിന് ശേഷമാണ് ഗാലികർ ബ്രദേഴ്‌സ് ലൈവ് ഷോയ്ക്ക് ഒരുമിച്ച് വേദിയിലെത്തുന്നത്. 2025ൽ നടക്കുന്ന ലൈവ് ഷോയിലാണ് ഒയാസിസ് തൻ്റെ പഴയ അപ്രമാദിത്തം ഊട്ടിയുറപ്പിക്കാനെത്തുക.

1991ൽ ലണ്ടനിലാണ് ഒയാസിസ് എന്ന ബ്രിട്ടീഷ് റോക്ക് ബാൻഡ് രൂപം കൊള്ളുന്നത്. ഇവരുടെ ഓരോ ആൽബത്തിന് വേണ്ടിയും ലോകം കാത്തിരുന്നു. (What's the Story) Morning Glory?, DEFINITELT MAY BE ഉൾപ്പടെ നിരവധി ആൽബങ്ങളാണ് ഒയാസിസ് ബാൻഡിൻ്റെ പേരിൽ എഴുതപ്പെട്ടത്. എന്നാൽ 18 വർഷങ്ങൾക്ക് ശേഷം ബാൻഡിലെ ലീഡ് ഗിറ്റാറിസ്റ്റും മെയിൻ സോങ് റൈറ്ററുമായ നോയൽ ഗാലിഗറും സഹോദരനായ ലിയം ഗാലിഗറുമായി ഒരുമിച്ച് ജോലി ചെയ്യുന്നില്ലെന്ന പ്രഖ്യാപനത്തോടെ സംഘം വേർപിരിയുകയായിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ അതിന് മുമ്പും വാർത്തകളിൽ ഇടംനേടിയിരുന്നു. ബാൻഡ് വിട്ടതിന് ശേഷവും ഇരുവരുടെയും സോളോ കരിയര്‍ വിജയകരമായി തുടർന്നിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു ഒയാസിസ് ബാൻഡ് തിരിച്ചുവരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. വെയിൽസിലെ കാർഡിഫിൽ അടുത്ത വർഷം ജൂലൈ നാലിനാണ് ആദ്യത്തെ ഷോ. അതേസമയം യുകെയിലെ വിവിധ നഗരങ്ങളിലായി 14 സ്റ്റേജ് ഷോകളോളം ഉണ്ടാകുമെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. സ്പോട്ടിഫൈയിൽ ഒയാസിസ് മ്യൂസിക് കേൾക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം,  ആദ്യ ആൽബമായ DEFINITELT MAY BE റിലീസ് ചെയ്തിട്ട് 2024ൽ 30 വർഷം പിന്നിടുകയാണ്. ഒയാസിസിൻ്റെ രണ്ടാമത്തെ ആൽബമായ (What's the Story) Morning Glory?" 1995ലാണ് പുറത്തിറങ്ങിയത്. ആൽബത്തിലെ "Don't Look Back in Anger", "Wonderwall" എന്നീ ഗാനങ്ങൾ വളരെയധികം ജനകീയമായിരുന്നു. ഈ ആൽബത്തിൻ്റെ 22 ദശലക്ഷം കോപ്പികളാണ് ആഗോള തലത്തിൽ വിറ്റഴിക്കപ്പെട്ടത്. യുകെയിലെ ബെസ്റ്റ് സെല്ലിങ് ആൽബവുമായിരുന്നു ഇത്. ഗാലികർ ബ്രദേഴ്‌സ് പിരിഞ്ഞതിന് ശേഷം ബാൻഡ് വീണ്ടും ഒരുമിക്കണമെന്ന് ആരാധകരുടെ ആവശ്യവും ശക്തമായിരുന്നു.

സ്റ്റേജിലെ ബാൻഡിൻ്റെ ഊർജ്ജവും ഗാനത്തിൻ്റെ വരികളുമാണ് ഒയാസിസ് ബാൻഡിനെ വ്യത്യസ്തമാക്കുന്നത്. 90കളിലെ ആർജവം ഒരുവട്ടം കൂടി സ്റ്റേജ് ഷോകളിലൂടെ ആരാധകർക്ക് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com