
തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നൽകി ഹൈക്കോടതി. കേന്ദ്ര വിജ്ഞാപന പ്രകാരം വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ തിരുവമ്പാടിയും പാറമേക്കാവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതി നടപടി.
വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ സ്ഫോടകവസ്തുക്കൾ ഇല്ല എന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശവും ഹൈക്കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർ വർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്തികകൾ രൂപീകരിക്കാനും പെസോയ്ക്ക് കോടതി നിർദ്ദേശം നൽകി.