
കൃഷ്ണ ജന്മഭൂമിയിലെ താക്കൂർ കേശവ് ദേവിൻ്റെ വിഗ്രഹത്തിൻ്റെ അവശിഷ്ടങ്ങൾ പള്ളിയിൽ കുഴിച്ചിട്ടതാണെന്ന് അവകാശപ്പെടുന്നതിനിടെ ആഗ്രയിലെ ജുമാ മസ്‌ജിദിൻ്റെ സർവേ ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് അലഹബാദ് ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടു.
മുഗൾ രാജാവായ ഔറംഗസീബ് 1670 -ൽ മഥുര കേശവ ദേവൻ്റെ ക്ഷേത്രം തകർത്തുവെന്നും വിഗ്രഹത്തിൻ്റെ അവശിഷ്ടങ്ങൾ ആഗ്രയിലെ ജുമാ മസ്‌ജിദിന് കീഴിൽ കുഴിച്ചിട്ടെന്നും അവകാശപ്പെട്ടാണ് സർവേ നടത്തണമെന്നാവശ്യവുമായി മുന്നോട്ടു വന്നത്.
നേരത്തെ മഥുരയിലെ ഷാഹി ഈദ്ഗാ മസ്‌ജിദിയുടെ മാനേജ്മെൻ്റ് കമ്മിറ്റിയെ ഈ കേസിൽ പ്രതിയായി ചേർക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.വാദം കേൾക്കുന്നതിനിടെ അപേക്ഷയുടെ പകർപ്പ് കേസിലെ പ്രതികൾക്ക് നൽകിയിരുന്നു.ഓഗസ്റ്റ് അഞ്ചിന് കേസിൽ അടുത്ത വാദം കേൾക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.