
കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ വെടിവെച്ചു കൊന്ന ഭർത്താവ് പാലക്കാടെത്തി ജീവനൊടുക്കി. മരിച്ചത് വണ്ടാഴി സ്വദേശി കൃഷ്ണകുമാറും (50) ഭാര്യയുമാണ് മരിച്ചത്. കൃഷ്ണ കുമാർ എയർഗണ്ണിൽ നിന്നും സ്വയം വെടിയുതിർത്തെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ സംഗീതയെ കോയമ്പത്തൂരിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ വടക്കഞ്ചേരിയിലെ തറവാട്ട് വീട്ടിൽ എത്തുകയായിരുന്നു. കൃഷ്ണ കുമാറിനെ പാലക്കാട് വണ്ടാഴിയിലെ വീടിൻ്റെ മുൻവശത്താണ് വെടിയേറ്റ് മരിച്ചനിലയിൽ കാണപ്പെട്ടത്. ഇയാൾ കോയമ്പത്തൂരിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ജീവനൊടുക്കിയതെന്നാണ് സൂചന.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)