പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവം; നാല് പേര്‍ പിടിയില്‍

പ്രതികളിലൊരാളായ അശ്വിൻ്റെ പെൺസുഹൃത്തായിരുന്ന കുട്ടിയുമായുള്ള അടുപ്പത്തെ തുടർന്നാണ് പത്താം ക്ലാസുകാരനെ നാലം​ഗ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു
പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവം; നാല് പേര്‍ പിടിയില്‍
Published on
Updated on

തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരൻ അഷിഖിനെ തട്ടിക്കൊണ്ട് പോയ കേസിൽ നാല് പേർ പിടിയിൽ. ശ്രീജിത് (23) , അഭിരാജ് (20) , അഭിറാം (23) , അശ്വിൻ (20) എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. സംഘത്തിലെ രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. ഇതില്‍ അഭിരാജ് , അഭിറാം എന്നിവര്‍ സഹോദരങ്ങളാണ്.


കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെയായിരുന്നു മംഗലപുരത്ത് ആഷിഖിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ട് ബലമായി കാറിൽ കയറ്റി കൊണ്ടു പോയി മർദിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാ​ഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

പ്രതികളിലൊരാളായ അശ്വിൻ്റെ പെൺസുഹൃത്തായിരുന്ന കുട്ടിയുമായുള്ള അടുപ്പത്തെ തുടർന്നാണ് പത്താം ക്ലാസുകാരനെ നാലം​ഗ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുമായി ഉണ്ടായിരുന്ന സൗഹൃദമാണ് തട്ടിക്കൊണ്ടു പോകലിന് കാരണം. അശ്വിനും പെൺകുട്ടിയും നേരത്തെ സൗഹൃദത്തിലായിരുന്നു. പെൺകുട്ടി സൗഹൃദം ഉപേക്ഷിച്ചതാണ് പ്രതികാരത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com