
കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചിൻ ബ്ലൂ ടൈഗേർസിനെതിരെ നിയമ നടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിർമാതാക്കൾ. സിനിമയുടെ പ്രമോഷനായി എ.ആർ. റഹ്‌മാൻ ഒരുക്കിയ പാട്ട് എഡിറ്റ് ചെയ്ത് ടീമിൻ്റെ പ്രൊമോഷണൽ സോങ്ങായി ഉപയോഗിച്ചെന്നാണ് നിർമാതാക്കളുടെ ആരോപണം. സിനിമയുടെ നിർമാതാക്കളായ വിഷ്വൽ റൊമാൻസാണ് നടപടിക്കൊരുങ്ങുന്നത്.
ആടുജീവിതം സിനിമയുടെ പ്രമോഷനായി ഒരുക്കിയ ഹോപ് എന്ന ഗാനം എഡിറ്റ് ചെയ്ത് ബ്ലൂ ടൈഗേർസ് സിനിമയുടെ പ്രമോഷനായി ഉപയോഗിച്ചെന്നാണ് നിർമാതാക്കളുടെ ആരോപണം. പാട്ടിൻ്റെ പകർപ്പവകാശം ബ്ലൂ ടൈഗേർസിൻ്റെ ഉടമസ്ഥതയിലുള്ള യു.കെ കമ്പനിക്ക് നിർമാതാക്കൾ നൽകിയിരുന്നു. എന്നാൽ കരാർ ഒപ്പിട്ട മുഴുവൻ തുകയും നൽകിയില്ലെന്നും നിർമാതാക്കൾ പറയുന്നു.
ALSO READ: ക്രിസ്റ്റൽ ക്ലിയർ! ചന്ദ്രന്റെ ഇതുവരെ കാണാത്ത ചിത്രങ്ങൾ പകർത്തി കുർദിഷ് ജ്യോതി ശാസ്ത്രജ്ഞൻ
ഒപ്പം എ.ആർ. റഹ്മാൻ ടീമിൻ്റെ ബ്രാൻഡ് അംബാസിഡറാണെന്ന തരത്തിലാണ് ഗാനത്തിൻ്റെ ചിത്രീകരണമെന്നും ആരോപണമുണ്ട്. പാട്ട് യൂട്യൂബിൽ നിന്നടക്കം നീക്കം ചെയ്യണമെന്ന് ബ്ലൂ ടൈഗേഴ്‌സ് ടീമിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും നിർമാതാക്കൾ വ്യക്തമാക്കി. വിഷയത്തിൽ എ.ആർ. റഹ്‌മാനും നിയമ നടപടിയിലേക്ക് നീങ്ങിയേക്കുമെന്നും സൂചന.