
മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂരിൽ നിന്നും കാണാതായ യുവതിയെയും രണ്ട് മക്കളെയും കണ്ടെത്തി. പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്‍റെ ഭാര്യ അസ്ന ഷെറിൻ (27), മകൾ ജിന്ന മറിയം (3), മകൻ ഹൈസും (5) എന്നിവരെയാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതലാണ് മൂന്ന് പേരെയും കാണാതായത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
കൊല്ലത്തു നിന്നാണ് മൂന്നു പേരേയും കിട്ടിയത്. കുടുംബ പ്രശ്നങ്ങളിലുള്ള മാനസിക പ്രയാസത്തിൽ വീട് വിട്ടുപോയതാണ് എന്നാണ് സൂചന.