
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ UGC നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൻ്റെ (NET) ഫലം പ്രഖ്യാപിച്ചു. രാജ്യത്തിലുടനീളം ഒമ്പത് ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി എന്നിവയ്ക്കുള്ള പൗരന്മാരുടെ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്.
11 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. ഏകദേശം 6.84 ലക്ഷം പേർ മാത്രമാണ് പരീക്ഷ എഴുതിയത്. ഇവരിൽ 4970 പേർ ജെആർഎഫിനും 53,694 പേർ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലും 1,12,070 പേർ പിഎച്ച്ഡിക്കും യോഗ്യത നേടിയിട്ടുണ്ട്.