
തിരുവനന്തപുരത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നാടകീയ രംഗങ്ങൾ. റേഞ്ച് ഓഫീസറുടെ സീറ്റിൽ കയറിയിരുന്ന് കോലാഹലം സൃഷ്ടിച്ച് സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ. മുൻ പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ സുധീഷ് കുമാർ ആണ് ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഇതിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
നിലവിലെ റേഞ്ച് ഓഫീസർ സ്ഥലത്തില്ലാതിരുന്ന സമയത്താണ് സുധീഷ് ഓഫീസിൽ അതിക്രമിച്ചു കയറിയത്. വിജിലൻസ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് സുധീഷിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായ സുധീഷ് ഇപ്പോഴും ഓഫീസിൽ തുടരുകയാണ്. സംഭവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.