
കുവൈത്ത് ദുരന്തത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി എൻ ബി ടി സി കമ്പനി ഉടമ. അപകടത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നുവെന്നും മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തന്റെ കുടുംബത്തിലെ 50 ഓളം അംഗങ്ങളെയാണ് നഷ്ടമായതെന്നും, എല്ലാവരെയും ഒരുപോലെയാണ് കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തം നിർഭാഗ്യകരമെന്നു പറഞ്ഞ കെ ജി എബ്രഹാം, ലേബർ ക്യാമ്പുകൾ സുരക്ഷിതമാണെന്ന് വിലയിരുത്താറുണ്ടെന്നും, എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും കൂട്ടിച്ചേർത്തു. അതോടൊപ്പം ഇന്ത്യാ ഗവൺമെന്റ് നല്ല രീതിയിൽ ഇടപെട്ടുവെന്നും മൃതുദേഹങ്ങൾ വൈകാതെ നാട്ടിൽ എത്തിക്കാൻ സാധിച്ചുവെന്നും കമ്പനി ഉടമ പറഞ്ഞു.