
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്. ക്ഷേത്രത്തിൽ നിവേദ്യ പായസം പാചകം ചെയ്യുന്നതിനിടെ ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേല്‍ക്കുകയായിരുന്നു.
സെപ്റ്റംബർ 30നാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്.