നിവിന്‍ പോളിക്ക് വേണ്ടി സംസാരിച്ച സംഘടന സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നില്ല : സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പല നിര്‍മാതാക്കളും മൗനം പാലിക്കുന്നുവെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു
നിവിന്‍ പോളിക്ക് വേണ്ടി സംസാരിച്ച സംഘടന സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നില്ല : സാന്ദ്ര തോമസ്
Published on


നടന്‍ നിവിന്‍ പോളിക്ക് വേണ്ടി സംസാരിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നില്ലെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. AMMAയുടെ ഉപസംഘടനയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നും സാന്ദ്ര തോമസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ പല സ്്ത്രീകള്‍ക്കും ഭയമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പല നിര്‍മാതാക്കളും മൗനം പാലിക്കുന്നുവെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി നിര്‍മാതാക്കളുടെ അസോസിയേഷനില്‍ തര്‍ക്കം നടക്കുകയാണ്. തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീലാ കുര്യനും അസോസിയേഷന്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സ്ത്രീ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളും അതിന്റെ പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി സ്ത്രീ നിര്‍മാതാക്കളുടെ യോഗം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിളിച്ചിരുന്നു. എന്നാല്‍ യോഗം വിളിച്ച് ചേര്‍ത്തത് വെറും പ്രഹസനമായിരുന്നു എന്നാണ് കത്തില്‍ പറയുന്നത്.



സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്‍ ഒരു ചര്‍ച്ച നടത്തി എന്ന ഒരു മിനുട്‌സ് ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് ആ യോഗത്തിന് ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ലെന്നും കത്തില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്ത് ചര്‍ച്ചകള്‍ ഇല്ലാതെയാണ് എന്ന വിമര്‍ശനവും ഉയര്‍ന്ന് വന്നിട്ടുണ്ട്. എക്‌സീക്യൂട്ടീവ് വിളിക്കാതെ ഏകപക്ഷീയമായാണ് ഈ കത്ത് തയ്യാറാക്കിയതെന്നും കത്തില്‍ പറയുന്നു. അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത് ചിലരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. അതിനാല്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com