
സിഎംആർഎൽ കോഴ കേസിൽ എസ്എഫ്ഐഒ അന്വേഷണ കാലാവധി ഇന്ന് അവസാനിക്കും. എട്ടു മാസം നീണ്ട അന്വേഷണ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഭാഗികമായി തയ്യാറാണ് എന്നാണ് സൂചനയാണ് ലഭ്യമാകുന്നത്. ഡൽഹി ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ നാളെ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കില്ല.
അന്വേഷണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎംആർഎൽ ആണ് ഹർജി നൽകിയത്. എക്‌സാലോജിക് ഡയറക്‌ടറായ വീണ വിജയനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. നവംബർ 12 നാണ് ഈ ഹർജിയിൽ വിധി പറയുന്നത്. അതുവരെ റിപ്പോർട്ട് സമർപ്പിക്കരുതെന്ന് എസ്എഫ്ഐഒയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.