മണിപ്പൂരില്‍ പൊലീസ് ഔട്ട്പോസ്റ്റിനു നേരെ വെടിവെപ്പ്; ആക്രമണം രാഹുല്‍ ഗാന്ധി ജിരിബാം സന്ദര്‍ശിക്കാനിരിക്കെ

തുടര്‍ന്നു വരുന്ന ഗോത്ര സംഘര്‍ഷങ്ങളുടെ ബാക്കിപത്രമാണ് വെടിവെപ്പെന്നാണ് കരുതുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

മണിപ്പൂരില്‍ ജിരിബാം ജില്ലയില്‍ ജൂലൈ 8ന് പുലര്‍ച്ചെ വെടിവെയ്പ്പ്. തുടര്‍ന്നു വരുന്ന ഗോത്ര സംഘര്‍ഷങ്ങളുടെ ബാക്കിപത്രമാണ് വെടിവെപ്പെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കലാപരൂക്ഷിതമായ മണിപ്പൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം. രാഹുലിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഇടയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായതെന്ന് ജിരിബാം ഗ്രാമ മുഖ്യന്‍ പറഞ്ഞു.

ആക്രമി സംഘത്തില്‍ നിന്നും പിടിയിലായ രണ്ട് ആയുധധാരികളെ ബന്ധപ്പെട്ട പൊലീസ് അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു. ജിരിബാമിലെ ഫിയാതോള്‍ ഗ്രാമത്തിനടുത്തുള്ള പോലീസ് ഔട്ട്‌പോസ്റ്റില്‍ രാവിലെ മൂന്ന് മണിക്ക് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ എഞ്ചിനുകളും മറ്റ് രക്ഷാ സംവിധാനങ്ങളും എത്തിയിരുന്നു. എന്നാല്‍ അവര്‍ക്ക് നേരെ കുന്നിന്‍മുകളില്‍ നിന്നും വെടിവെയ്പ്പ് ഉണ്ടാകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംയുക്ത സുരക്ഷ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് തിരിച്ചടിക്കുകയായിരുന്നു എന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

വെടിവെയ്പ്പിന് ശേഷം സ്ഥലത്ത് സംഘര്‍ഷങ്ങള്‍ കനത്തിരിക്കുകയാണ്. കലാപത്തിന്‍റെ ഭാഗമായ ഇരു വിഭാഗങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കുകി സോ-മെയ്തി വിഭാഗങ്ങളില്‍ പെട്ടവരുടെ വീടുകള്‍ തീവെയ്ക്കപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com