
കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി. തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരിയാണ് (81) മരിച്ചത്. മകൻ അജിത്തിനെ ( 52 ) പോലീസ് പിടികൂടി. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തങ്കപ്പൻ ആചാരി റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. കൊട്ടാരക്കര പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.