ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധം; ഗവർണർക്കും രാഷ്ട്രപതിക്കുമെതി​രായ കേരളത്തിൻ്റെ ഹർജികൾ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

എത്രയും വേഗമെന്നതിന് കൃത്യമായ സമയപരിധി വേണമെന്നുമാണ് ഹർജിയിൽ കേരളം ആവശ്യപ്പെടുന്നത്
ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധം; ഗവർണർക്കും രാഷ്ട്രപതിക്കുമെതി​രായ കേരളത്തിൻ്റെ ഹർജികൾ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും
Published on


നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ബില്ലുകളില്‍ തീരുമാനമെടുക്കാത്തതിലാണ് ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ  കേരളം ഹർജി നൽകിയത്. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം. എത്രയും വേഗമെന്നതിന് കൃത്യമായ സമയപരിധി വേണമെന്നുമാണ് ഹർജിയിൽ കേരളം ആവശ്യപ്പെടുന്നത്.

കേരള സർക്കാരും ടി.പി. രാമകൃഷണന്‍ എംഎല്‍എയുമാണ് ഹര്‍ജി നൽകിയത്. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്‌ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് കേരളത്തിന്‍റെ വാദം. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്‌ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് കേരളത്തിന്‍റെ വാദം.

ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഹർജിയിൽ നേരത്തെ ​ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. അതേസമയം, രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പുനപരിശോധന ഹര്‍ജി നൽകും. ഗവർണർമാർക്ക് മുന്നിലെത്തുന്ന ബില്ലുകളിൽ ഒരു മാസം മുതൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നാണ് കോടതി നിർദ്ദേശിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com