തിരുവല്ല ശ്രീ ദേവി ക്ഷേത്രത്തിൽ വൻ മോഷ്ണം; കവർന്നത് 5 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ

ഒന്നിലധികം പ്രതികളുണ്ടാകുമെന്നാണ് പൊലീസിൻ്റെ നിഗമനം
തിരുവല്ല പടപ്പാട് ശ്രീ ദേവി ക്ഷേത്രം
തിരുവല്ല പടപ്പാട് ശ്രീ ദേവി ക്ഷേത്രം
Published on: 
Updated on: 

തിരുവല്ല പടപ്പാട് ശ്രീ ദേവി ക്ഷേത്രത്തിൽ വൻ മോഷണം. ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് മോഷ്ടാക്കൾ 50 ലധികം ഓട്ടുവിളക്കുകളും, കലശകുടങ്ങളും, പിത്തള പറയും അടക്കം 5 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷ്ണം പോയതായാണ് വിവരം. ക്ഷേത്രത്തിലെ വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് മോഷ്ണം നടത്തിയത്.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തിരുവല്ല പൊലീസ് സ്ഥലത്ത് എത്തി. ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണ്. ഒന്നിലധികം പ്രതികളുണ്ടാകുമെന്നാണ് പൊലീസിൻ്റെ നിഗമനം. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com