ഡിസംബറിൽ ബാങ്ക് അവധി ദിനങ്ങൾ ഏറെ; കേരളത്തിൽ അവധി ദിവസങ്ങൾ ഇങ്ങനെ

കേരളത്തിൽ വാരാന്ത്യ അവധികളും, ക്രിസ്തുമസും മാത്രമാണ് ബാങ്കുകൾക്ക് അവധി ബാധകമാകുക
ഡിസംബറിൽ ബാങ്ക് അവധി ദിനങ്ങൾ ഏറെ; കേരളത്തിൽ അവധി ദിവസങ്ങൾ ഇങ്ങനെ
Published on

 
2024 അവസാനിക്കാൻ ഇനി ഡിസംബർ മാത്രമാണ് ബാക്കിയുള്ളത്. ക്രിസ്തുമസ് അടക്കമുള്ള ഒട്ടനവധി അവധികളാണ് വർഷത്തിലെ അവസാന മാസമായ ഡിസംബറിൽ ഉള്ളത്. ഞായർ, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ, മറ്റ് പ്രാദേശിക അവധികളും ഉൾപ്പടെ 17 ദിവസം രാജ്യത്ത് ബാങ്കുകൾ അടഞ്ഞു കിടക്കും. അതേസമയം, ഇൻ്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പുകൾ, എടിഎമ്മുകൾ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കൾക്ക് അവശ്യ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും.

കേരളത്തിൽ വാരാന്ത്യ അവധികളും, ക്രിസ്തുമസും മാത്രമാണ് ബാങ്കുകൾക്ക് അവധി ബാധകമാകുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടർ പ്രകാരം കേരളത്തിൽ ഡിസംബർ 25 നാണ് ക്രിസ്തുമസ് അവധി. ഞായറാഴ്ചകളെ കൂടാതെ, രണ്ടും, നാലും ശനിയാഴ്ചകളിലും ബാങ്ക് അവധി ആകും. ഡിസംബർ 14, 28 ദിവസങ്ങളിലാണ് ശനിയാഴ്ചകളിലെ അവധി.


2024 ഡിസംബറിലെ ബാങ്ക് അവധികൾ


ഡിസംബർ 1 (ഞായർ): പ്രതിവാര അവധി
ഡിസംബർ 3 (ചൊവ്വ): വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുനാൾ (പ്രാദേശിക അവധി)
ഡിസംബർ 8 (ഞായർ): പ്രതിവാര അവധി
ഡിസംബർ 14 (ശനി): രണ്ടാം ശനി 
ഡിസംബർ 15 (ഞായർ): പ്രതിവാര അവധി

ഡിസംബർ 22 (ഞായർ): പ്രതിവാര അവധി
ഡിസംബർ 25 (ബുധൻ): ക്രിസ്മസ് (ദേശീയ അവധി)
ഡിസംബർ 28 (ശനി): നാലാം ശനി 
ഡിസംബർ 29 (ഞായർ): പ്രതിവാര അവധി
ഡിസംബർ 31 (ചൊവ്വ): പുതുവർഷ രാവ് (പ്രാദേശിക അവധി)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com