മുനമ്പത്തെ പ്രശ്നപരിഹാരത്തിന് പോം വഴികളുണ്ട്, ആവശ്യമെങ്കിൽ നിയമനിർമാണം നടത്തും: സർക്കാർ ഹൈക്കോടതിയിൽ

ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു
മുനമ്പത്തെ പ്രശ്നപരിഹാരത്തിന് പോം വഴികളുണ്ട്, ആവശ്യമെങ്കിൽ നിയമനിർമാണം നടത്തും: സർക്കാർ ഹൈക്കോടതിയിൽ
Published on

മുനമ്പത്തെ പ്രശ്നപരിഹാരത്തിന് പോം വഴികളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. മുനമ്പത്തെ പ്രശ്ന പരിഹാരത്തിന് ആവശ്യമെങ്കിൽ നിയമനിർമാണം നടത്തും. മുനമ്പത്തെ ഭൂമി ഏറ്റെടുക്കാനും സർക്കാരിന് അവകാശമുണ്ട്. ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടിയിൽ തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലില്‍ വിശദവാദം പിന്നീട് കേൾക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com