
പിഎസ്‌സിയുടെ പേരിൽ ഉയർന്ന ആരോപണം അപകീർത്തിപ്പെടുത്തുവാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ കൈപ്പറ്റിയ ആരോപണം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. അംഗങ്ങളെ നിയമിക്കാൻ വഴിവിട്ട ഇടപെടൽ ഉണ്ടായിട്ടില്ല. തട്ടിപ്പുകൾ ഉണ്ടാകാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കോഴ വിവാദത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോൺഗ്രസ് ആവശ്യപ്പെട്ടു. പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്ന് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ പറഞ്ഞു. സിപിഎമ്മിൽ ഇപ്പോഴുള്ളത് ആശയപരമായ തർക്കങ്ങളല്ല, മാഫിയകൾ തമ്മിലുള്ള തർക്കമാണ്. ഒരു ഭാഗത്ത് മന്ത്രി റിയാസും മറ്റൊരു ഭാഗത്ത് പാർട്ടിയുമാണ്. പുറത്ത് വന്നത് അഴിമതി മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും മന്ത്രി റിയാസിന് മാഫിയ ബന്ധമുണ്ടെന്നും പ്രവീൺ കുമാർ ആരോപിച്ചു.