ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം തള്ളാൻ ശ്രമം; തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരന് മർദനം

ജീവനക്കാരനെ മർദിച്ചവർക്കെതിരെ കേസെടുത്തെന്നും വാഹനം പൊലീസ് പിടിച്ചെടുത്തതായും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു
ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം തള്ളാൻ ശ്രമം; തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരന് മർദനം
Published on

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരന് നേരെ ആക്രമണം. നഗരസഭ പാളയം സർക്കിളിലെ ദീപുവിനെ KL 01 Y 6096 നമ്പർ ഓട്ടോറിക്ഷയിൽ മാലിന്യവുമായി വന്നവർ അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

READ MORE: സർവീസ് തുടങ്ങിയിട്ട് 18 മാസം; യാത്രക്കാരുടെ എണ്ണത്തിൽ പുതിയ നേട്ടവുമായി കൊച്ചി വാട്ടർ മെട്രോ

ജീവനക്കാരനെ മർദിച്ചവർക്കെതിരെ കേസെടുത്തെന്നും വാഹനം പൊലീസ് പിടിച്ചെടുത്തതായും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ഒരു ജീവൻ നഷ്ടമായിട്ടും അതേ തോടിൽ വീണ്ടും മാലിന്യം തള്ളുകയും, ഇത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരനെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നത് നാടിനോടും ജനങ്ങളോടും നിയമവ്യവസ്ഥയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടിയെടുക്കും ആര്യ പറഞ്ഞു.

READ MORE: തൃശൂർ പൂരം വിവാദം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ കോൺഗ്രസ് സമരം ചെയ്യും: കെ.മുരളീധരൻ

ആമഴിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ശുചീകരണ തൊഴിലാളി ജോയി മരിച്ചിരുന്നു. എയർഫോഴ്സിൻ്റെ സ്കൂബാ ടീമും എൻഡിആഫ്, നാവിക സേന തുടങ്ങിയവരൊക്കെ തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ രക്ഷിക്കാനായില്ല. റെയിൽവേയുടെ താത്കാലിക ജീവനക്കാരനായിരുന്നു ജോയി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com