ഫ്രാൻസിൽ നിന്നും ഓർഡർ ചെയ്ത് വരുത്തിയത് 400 ഗ്രാം MDMA; തപാൽ വഴി ലഹരി കടത്തിയ തിരുവനന്തപുരം സ്വദേശി പിടിയിൽ

പാർസലിൽ കൊടുത്തിരുന്ന ഫോൺ നമ്പർ വച്ച് എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്
ഫ്രാൻസിൽ നിന്നും ഓർഡർ ചെയ്ത് വരുത്തിയത് 400 ഗ്രാം MDMA; തപാൽ വഴി ലഹരി കടത്തിയ തിരുവനന്തപുരം സ്വദേശി പിടിയിൽ
Published on: 
Updated on: 


തപാൽ വഴി ലഹരി കടത്തിയ കേസിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം സ്വദേശി അതുൽ കൃഷ്ണനാണ് അറസ്റ്റിലായത്. ഡാർക്ക് വെബ് വഴി ഫ്രാൻസിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിയ 400 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടിച്ചെടുത്തത്. പാർസലിൽ കൊടുത്തിരുന്ന ഫോൺ നമ്പർ വച്ച് എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ഉറവിടം കണ്ടെത്താതിരിക്കാൻ വേണ്ടിയാണ് ഡാർക്ക് വെബ് വഴി ഓർഡർ ചെയ്തത്. ബിറ്റ് കൊയിൻ വഴിയാണ് ഇയാൾ പണം നൽകിയിരുന്നത്. ഇതിൻ്റെ ഉറവിടം കണ്ടെത്താൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹകരണത്തോടെ ഇൻ്റർപോളിൻ്റെ സഹായം തേടാൻ ഒരുങ്ങുകയാണ് എക്സൈസ്.

News Malayalam 24x7
newsmalayalam.com