തൃക്കാക്കര ഹോട്ടൽ മുറിയിൽ തിരുവനന്തപുരം സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ

കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തൃക്കാക്കര ഹോട്ടൽ മുറിയിൽ തിരുവനന്തപുരം സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ
Published on
Updated on



തൃക്കാക്കര ഹോട്ടൽ മുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി മലമാരി ലക്ഷംവീട് അരുണയെ(24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശി തൃക്കാക്കരയിൽ മുറിയെടുക്കുന്നത്. ഏറെ വൈകിയും യുവതി മുറി തുറക്കാതായതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ALSO READ: ദേശീയപാതക്കായി കുഴിച്ച കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; സംഭവം കൊടുങ്ങല്ലൂരില്‍

തൂങ്ങിമരിക്കുന്നതിന് മുൻപായി യുവതി ബന്ധുവിനെ വീഡിയോ കോൾ ചെയ്തിരുന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭർത്താവ് അക്ഷയ് മുളംതുരുത്തി സ്വദേശിയാണ്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com