
എഡിജിപി എം.ആർ. അജിത് കുമാർ ദത്താത്രേയ ഹൊസബലേയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ആർഎസ്എസ് നേതാവ് എ. ജയകുമാർ. കൂടിക്കാഴ്ച തൃശൂർ പൂരം അലങ്കോലപ്പെടുത്തി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാനാണെന്ന വിവാദങ്ങള്‍ക്കിടെയാണ് പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ആർഎസ്എസ് സമ്പർക്ക് പ്രമുഖാണ് എ. ജയകുമാർ.
കേരളത്തിൽ ഏതെങ്കിലും എഡിജിപി ആദ്യമായല്ല ആർഎസ്എസ് നേതാക്കളെ കാണാൻ വരുന്നതെന്നും, ഇന്ന് സർവീസിൽ തുടരുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും, എന്തിനേറെ ചീഫ് സെക്രട്ടറിമാർ വരെ ആർഎസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടെന്നും ജയകുമാർ വ്യക്തമാക്കി. തന്‍റെ പൊതുജീവിതത്തിൽ താന്‍ ചെന്ന് കണ്ടവരുടെയും, ആർഎസ്എസ് നേതാക്കളെ കണ്ടവരുടെയും ലിസ്റ്റ് തെരഞ്ഞ് പോയാൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മതവിഭാഗങ്ങളിലും പെട്ട നൂറുകണക്കിന് നേതാക്കൾ ഉണ്ടാകുമെന്നും എ. ജയകുമാർ പറഞ്ഞു. അതിനൊക്കെ നോട്ടീസ് അയക്കാൻ തുടങ്ങിയാൽ സർക്കാർ ഇതിനായി പുതിയൊരു ഡിപ്പാർട്ട്മെൻ്റ് തുടങ്ങേണ്ടി വരുമെന്നും ജയകുമാർ ഫേസ്ബുക്കില്‍ കുറിച്ചു.
എ.ജയകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: