അടിമുടി സ്മാർട്ടായി കെഎസ്ഇബി; ഈ വർഷം ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തിയത് മൂന്ന് ലക്ഷത്തിലധികം പേർ

പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, താരിഫ് മാറ്റൽ തുടങ്ങിയ നിരവധി സേവനങ്ങളും ഓൺലൈൻ ആയി ലഭിക്കും
അടിമുടി സ്മാർട്ടായി കെഎസ്ഇബി; ഈ വർഷം ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തിയത് മൂന്ന് ലക്ഷത്തിലധികം പേർ
Published on

കെഎസ്ഇബി ഓൺലൈൻ സേവനം ആരംഭിച്ചതോടെ മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ വർഷം ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തിയത്. കസ്റ്റമർ കെയർ നമ്പറിലൂടെയും, വാട്സ്ആപ്പ് നമ്പറിലൂടെയും കെഎസ്ഇബി വെബ്സൈറ്റിലൂടെയും, മൊബൈൽ ആപ്പിലൂടെയും ഈ വർഷം ഇതുവരെ 3,12,063 പേരാണ് ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്.

ഓൺലൈനായി പണമടയ്ക്കലിന് പുറമേ പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, താരിഫ് മാറ്റൽ തുടങ്ങിയ നിരവധി സേവനങ്ങളും ഓൺലൈൻ ആയി ലഭിക്കും. ഓൺലൈൻ സംവിധാനങ്ങളില്ലാത്തവർക്ക് 1912 എന്ന നമ്പറിൽ കസ്റ്റമർകെയർ സേവനവും ലഭ്യമാണ്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 368 സെക്ഷൻ ഓഫീസുകളിലാണ് കസ്റ്റമർ കെയർ സേവനം ലഭിക്കുക.

അപേക്ഷ അപ്പോൾ തന്നെ കമ്പ്യൂട്ടർ സംവിധാനം വഴി അതതു സെക്ഷൻ ഓഫീസിലേക്ക് കൈമാറും. സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥൻ ഉപയോക്താവിനെ ഫോണിൽ ബന്ധപ്പെട്ട് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യും. ഉപയോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കും. 24 മണിക്കൂറും കസ്റ്റമർ സർവീസ് സേവനം ലഭ്യമാണ്. വാട്സ്ആപ്പ് നമ്പർ വഴിയുമുള്ള സേവനങ്ങളും കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com