സിപിഎം - ആർഎസ്എസ് കൂടിക്കാഴ്ച ആരോപണം; പ്രതിപക്ഷ നേതാവ് തെളിവ് പുറത്തുവിടട്ടെ: വെല്ലുവിളിച്ച് തോമസ് ഐസക്

വ്യക്തികൾ ഒരു നേതാവിനെ സന്ദർശിക്കുന്നത് പാർട്ടിക്ക് നിയന്ത്രിക്കാൻ ആകില്ല. എന്നാൽ ചട്ടവിരുദ്ധമായി സന്ദർശനത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തണമെന്നും തോമസ് ഐസക് പറഞ്ഞു
തോമസ് ഐസക്ക്
തോമസ് ഐസക്ക്
Published on

പ്രതിപക്ഷ നേതാവ് തെളിവ് പുറത്ത് വിട്ടാൽ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച സർക്കാർ അന്വേഷിക്കുമെന്ന് ഡോ. ടി.എം. തോമസ് ഐസക്. എഡിജിപി എന്നല്ല, കേരളത്തിലെ ഒരാളും ആർഎസ്എസുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. വ്യക്തികൾ ഒരു നേതാവിനെ സന്ദർശിക്കുന്നതിനെ പാർട്ടിക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. എന്നാൽ, ചട്ടവിരുദ്ധമായി സന്ദർശനത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തണമെന്നും തോമസ് ഐസക് പറഞ്ഞു.


"എഡിജിപി എന്നല്ല, കേരളത്തിലെ ഒരാളും ആർഎസ്എസുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎം നിലപാട്. വ്യക്തികൾ ഒരു നേതാവിനെ സന്ദർശിക്കുന്നത് പാർട്ടിക്ക് നിയന്ത്രിക്കാൻ ആകില്ല. ചട്ടവിരുദ്ധമായി സന്ദർശനത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അൻവറിൻ്റെ ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിട്ടില്ല. ഈ വിഷയത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കാൻ ചിലർക്ക് താല്പര്യം ഉണ്ട്. അൻവർ സിപിഎം അംഗമല്ല. പാർട്ടി അച്ചടക്കം അൻവറിന് ബാധകമല്ല. ആർഎസ്എസിന് വിടുപണി ചെയ്തവർ സിപിഎമ്മിന് മുകളിൽ കുതിര കയറാൻ വരുന്നു." - തോമസ് ഐസക്ക് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com