'WCC യുമായി ചേർന്ന് നടന്മാർക്കെതിരെ പറഞ്ഞാൽ കുനിച്ചു നിർത്തി അടിക്കും'; ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

വീട്ടിലെത്തി ഉപദ്രവിക്കുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി ഭാഗ്യലക്ഷ്മി
'WCC യുമായി ചേർന്ന് നടന്മാർക്കെതിരെ പറഞ്ഞാൽ കുനിച്ചു നിർത്തി അടിക്കും'; ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം
Published on


ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ ഭീഷണി സന്ദേശം. ഡബ്ല്യുസിസിയുമായി ചേർന്ന് നടന്മാർക്കെതിരെ പറഞ്ഞാൽ വീട്ടിൽ കയറി തല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി ഭാഗ്യലക്ഷ്മി പറഞ്ഞു. 8645319626 എന്ന നമ്പരിൽ നിന്നാണ് ഫോൺ കോൾ വന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കോൾ എടുത്തയുടനെ വളരെ സൗമ്യമായി പേര് വിളിച്ചതിനു ശേഷം നടന്മാർക്കെതിരെ പറഞ്ഞാൽ കുനിച്ചു നിർത്തി അടിക്കുമെന്നാണ് പറഞ്ഞത്. വീട്ടിലെത്തി ഉപദ്രവിക്കുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി. ഇതുവരെ ആരും തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. ഇത് ആദ്യ സംഭവമാണ്. ഇത് പ്രതീക്ഷിച്ചതാണ്. നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

ALSO READ: സിദ്ദീഖ് തത്കാലം മുന്‍കൂര്‍ ജാമ്യത്തിനില്ല; അഭിഭാഷകരുമായി സംസാരിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, മലയാള സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിട്ട ദുരനുഭവങ്ങളാണ് പലരും തുറന്നുപറയുന്നത്. ഇതോടെ, സിനിമയില്‍ സ്ത്രീകള്‍ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന കാലങ്ങളായുള്ള ആരോപണങ്ങള്‍ക്കാണ് വ്യക്തതയുണ്ടായിക്കൊണ്ടിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com