പാർലമെൻ്റില്‍ സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ തീവ്രവാദികളുടെ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാര്‍ക്ക്

സിപിഎം എംപിമാരായ വി. ശിവദാസനും എ.എ. റഹീമിനുമാണ് ഭീഷണി സന്ദേശം ലഭിച്ചത്
പാർലമെൻ്റില്‍ സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ തീവ്രവാദികളുടെ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാര്‍ക്ക്
Published on

പാർലമെൻ്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ തീവ്രവാദികളുടെ പേരിൽ ഭീഷണി സന്ദേശം. സിപിഎം എംപിമാരായ വി. ശിവദാസനും എ.എ. റഹീമിനുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഞാറാഴ്ച വൈകിയാണ് സിഖ് ഫോർ ജസ്റ്റിസിന്റെ പേരിൽ സന്ദേശം വന്നത്. ഖലിസ്ഥാന് അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കേണ്ടി വരുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. രണ്ട് എംപിമാരും ഉടൻ തന്നെ ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് വീട്ടിലെത്തി വിവരശേഖരണം നടത്തിയെന്നും എംപിമാർ വ്യക്തമാക്കി.

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഭീഷണി സന്ദേശമെത്തിയത്. പുതിയ പാർലിമെന്റിൽ ആദ്യ സമ്മേളനം തുടങ്ങിയ ദിവസവും ഒരു സംഘം യുവാക്കൾ സുരക്ഷാകവചം മറികടന്ന് ലോക്സഭയിൽ കയറി ഭീതിപടർത്തിയിരുന്നു. എന്നാൽ പാർലമെന്റിന്റെ സുരക്ഷാ ചുമതലയുൾപ്പെടെ സിഎസ്ഐഎഫ് ഏറ്റെടുത്തതിനു പിന്നാലെയാണ് പുതിയ ഭീഷണി സന്ദേശം എത്തിയത്. ഇതോടെ എല്ലാ തരത്തിലും പാർലമെന്റിൽ സുരക്ഷാ വര്ധിപ്പിക്കുമെന്നാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com