വിവാഹം നടക്കേണ്ടിയിരുന്നത് ഇന്ന്; പാലക്കാട് പോയ യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം

ഒരു ലക്ഷം രൂപ യുവാവിന്റെ പക്കലുണ്ടായിരുന്നതായി ബന്ധുക്കള്‍
വിവാഹം നടക്കേണ്ടിയിരുന്നത് ഇന്ന്; പാലക്കാട് പോയ യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം
Published on: 
Updated on: 

മലപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തുല വീട്ടില്‍ വിഷ്ണുജിത്ത് (30)നെയാണ് കാണാതായത്. മൂന്ന് ദിവസം മുമ്പ് പാലക്കാടേക്ക് പോയ വിഷ്ണുജിത്ത് പിന്നെ മടങ്ങി വന്നിട്ടില്ലെന്ന് കുടുംബം പറയുന്നു.

ഇന്നായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനാണ് പാലക്കാട്ടേക്ക് പോയത്. ഈ മാസം നാലിനാണ് വിഷ്ണുജിത്തിനെ കാണാതായത്. ഒരു ലക്ഷം രൂപ യുവാവിന്റെ പക്കലുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരും സുഹൃത്തുക്കളും വിഷ്ണുജിത്തിനായുള്ള അന്വേഷണത്തിലാണ്.

News Malayalam 24x7
newsmalayalam.com