വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ വെട്ടിപ്പരുക്കേൽപ്പിച്ചു

കാറിലെത്തിയ മൂന്നംഗ സംഘമാണ് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു
വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ വെട്ടിപ്പരുക്കേൽപ്പിച്ചു
Published on




തിരുവനന്തപുരം വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ വെട്ടി പരുക്കേൽപ്പിച്ചു. വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ് അൽ അമീൻ, നൗഷാദ് എന്നിവർക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: ഭാര്യയെ കളിയാക്കിയത് ചോദ്യം ചെയ്തു; വെങ്ങാനൂരിൽ വീടിന് നേരെ ആക്രമണം

മുൻ വൈരാഗ്യം ആയിരിക്കാം കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ മൂവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കാറിൽ എത്തിയ മൂന്നംഗ സംഘത്തിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി വർക്കല പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com