
വയനാട് കൽപ്പറ്റ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ച് പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പിടികൂടിയത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആഷിഖ്, തിരൂരങ്ങാടി പള്ളിക്കൽ സ്വദേശി ഫായിസ് മുബഷിർ, കൊണ്ടോട്ടി മുതുവള്ളൂർ സ്വദേശി ജംഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും ഒരു ഗ്രാം ഹെറോയിനും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്നുകൾ കടത്താൻ ഉപയോഗിച്ച കാറും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഇതിൽ മുഹമ്മദ് ആഷിഖ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപുള്ളിയാണ്.
മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.