
ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പത്ത് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പാലപ്പുറം മുണ്ടൻഞാറയിൽ കഴിഞ്ഞദിവസം രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. പാടവരമ്പത്തിരിക്കുകയായിരുന്ന സംഘത്തിന് നേരെ ടോർച്ചടിച്ചതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.