നിപ ഭീതിയില്‍ മലപ്പുറം; രോഗലക്ഷണം സംശയിക്കുന്ന മൂന്ന് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍

സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി വര്‍ധിച്ചു
നിപ ഭീതിയില്‍ മലപ്പുറം; രോഗലക്ഷണം സംശയിക്കുന്ന മൂന്ന് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍
Published on

നിപ രോഗലക്ഷണമെന്ന സംശയത്തെ തുടര്‍ന്ന് മലപ്പുറം തിരുവാലി പഞ്ചായത്തിലെ 3 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി വര്‍ധിച്ചു.

മരണമടഞ്ഞ വണ്ടൂർ നടുവത്ത് സ്വദേശിയായ 24 വയസുകാരനാണ് നിപ സ്ഥിരീകരിച്ചരിച്ചു. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ച സ്രവ പരിശോധന ഫലം പോസിറ്റീവാണ്. അതിനാൽ യുവാവിൻ്റെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ കണക്ക് ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. യുവാവിൻ്റെ മരാണാനന്തര ചടങ്ങിൽ കൂടുതൽ പേരെത്തിയതും സമ്പർക്കപ്പട്ടിക ഉയരാൻ കാരണമാകും. രണ്ട് ആശുപത്രികളിലായാണ് യുവാവ് ചികിത്സത്തേടിയത്. ഇവിടെയും കൂടുതൽപർ സമ്പർക്കപ്പട്ടികയിലുണ്ടയാകും. 

ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസുണ്ടോയെന്ന സംശയം ഉയർന്നത്. തുടർന്ന്, കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നിരുന്നു. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com