
കൊച്ചി മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരനെ മർദിച്ച കേസിൽ അധ്യാപിക സീതാ ലക്ഷ്മിക്ക് ഇടക്കാല ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാകാനും നിർദേശിച്ചു. താത്കാലിക ജീവനക്കാരിയായ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് പ്ലേ സ്കൂളിലുണ്ടായിരുന്ന കുട്ടിയുടെ പിന്നിലും മുതുകിലുമായി അധ്യാപിക ക്രൂരമായി തല്ലിയത്. മട്ടാഞ്ചേരി സ്മാർട്ട് പ്ലേ സ്കൂളിലെ എൽകെജി വിദ്യാർഥിയെയാണ് ക്രൂരമായി മർദിച്ചത്. മാതാപിതാക്കൾ മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ചേദ്യത്തിന് മറുപടി നൽകിയില്ലെന്നാരോപിച്ചായിരുന്നു അധ്യാപികയുടെ ചൂരൽപ്രയോഗം.