'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം

ജില്ലാ ഫയര്‍ ഓഫീസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി തുടങ്ങിയവരുടെ റിപ്പോര്‍ട്ടുകളും നിര്‍ണ്ണായകമായി.
'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം
Published on


തൃശ്ശൂര്‍ തിരുവമ്പാടി ദേവസ്വം വേലയോട് അനുബന്ധിച്ച് നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. എക്‌സ്‌പ്ലോസീവ് ആക്ട് 1884 6C (1) (c) പ്രകാരം തൃശൂര്‍ അഡീഷണല്‍ മജിസ്‌ട്രേറ്റ് ആണ് ഉത്തരവിറക്കിയത്.

പെസോ നിര്‍ദേശ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ ഫയര്‍ ഓഫീസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി തുടങ്ങിയവരുടെ റിപ്പോര്‍ട്ടുകളും നിര്‍ണായകമായി.

വെടിക്കെട്ട് നടത്താന്‍ നിശ്ചയിച്ച സ്ഥലവും വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നതിനായി ഉദ്ദേശിക്കുന്ന മാഗസിനും തമ്മില്‍ 78 മീറ്റര്‍ മാത്രമാണ് ദൂരപരിധി. ചട്ടപ്രകാരം 200 മീറ്റര്‍ അനിവാര്യമാണെന്നും അതുകൊണ്ട് തന്നെ ഈ സ്ഥലത്ത് വെടിക്കെട്ട് നടത്തുന്നതിന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കുന്നതിന് നിര്‍വാഹമില്ലെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ മൂന്നാം പരാമര്‍ശ പ്രകാരം അറിയിച്ചിട്ടുള്ളതാണെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചിട്ടുള്ളതാണെന്ന് ഉത്തരവില്‍ പറയുന്നു.

സ്‌ഫോടക വസ്തു ചട്ട ഭേദഗതിയിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചതില്‍ അപേക്ഷാ സ്ഥലത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യങ്ങളില്ലായെന്ന് കാണുന്നു.

പൊതുജന സുരക്ഷ മുന്‍ നിര്‍ത്തി വെടിക്കെട്ട് അനുവദിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് പ്രത്യേകമായി പരിഗണിക്കുന്നു. തൃശൂര്‍, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ അടുത്ത കാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലത്തില്‍ വസ്തുതകള്‍ വിശകലനം ചെയ്തതില്‍ വെടിക്കെട്ട് പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും വന്‍ഭീഷണിയാണെന്ന് ബോധ്യമായിട്ടുള്ളതാണെന്നും ഉത്തരവില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com